Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jailer2

രജനികാന്തിനൊപ്പം നൃത്തം ചെയ്യാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഷംന കാസിം

​രു സൂ​പ്പ​ർ​ഹീ​റോ​യ്ക്കൊ​പ്പം നൃ​ത്തം ചെ​യ്യാ​നാ​കു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന് ന​ടി ഷം​ന കാ​സിം. നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ജ​നി​കാ​ന്ത് ചി​ത്രം 'ജ​യി​ല​ർ 2'-ലെ '​അ​ലാ ബോ​ലെ​ലോ' എ​ന്ന ഗാ​ന​രം​ഗ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തിനു പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്.

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ന് സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ന് ഷം​ന ന​ന്ദി അ​റി​യി​ച്ചു. ചെ​റു​പ്പം മു​ത​ലേ നൃ​ത്തം ത​ന്നെ​യാ​ണ് തന്‍റെ ലോ​ക​മെ​ന്നും ഡാ​ൻ​സ് ടീ​ച്ച​ർ ആ​ക​ണ​മെ​ന്ന​താ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മെ​ന്നും താ​രം കു​റി​ച്ചു. ഇ​ന്ന് ദു​ബാ​യി​ൽ ആ ​സ്വ​പ്നം യാ​ഥാ​ർഥ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഒ​രു സൂ​പ്പ​ർ ​ഹീ​റോ​യ്ക്കൊ​പ്പം പെ​ർ​ഫോം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ര​ജ​നി​കാ​ന്ത് സാ​റിന്‍റെ ചി​ത്ര​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഷം​ന വ്യ​ക്ത​മാ​ക്കി.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​ത​സം​വി​ധാ​നം നി​ർവ​ഹി​ച്ച 'അ​ലാ ബോ​ലെ​ലോ' എ​ന്ന ഗാ​നം ഇ​തി​നോ​ട​കം യൂ​ട്യൂ​ബി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ്യൂ​സ് നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള​ത്ത​നി​മ​യു​ള്ള ക​സ​വ് സാ​രി ധ​രി​ച്ചാ​ണ് ഷം​ന ഗാ​ന​രം​ഗ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്രം ഒ​ക്ടോ​ബ​ർ 15-ന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും.

 

Latest News

Corehub Up